നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തമിഴ് ചിത്രം ‘പേരന്പ്’ തീയ്യേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. അതേ സമയം ചിത്രത്തിന് ഭീഷണി ഉയര്‍ത്തി തമിഴ്റോക്കേഴ്സ് രംഗത്തെത്തി. ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രം ചോര്‍ന്നത്. പേരന്പ് ഓണ്‍ലൈനില്‍ ചോര്‍ന്നതായി ഇന്ത്യന്‍ എക്സ്പ്രസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം. അമുദന് എന്ന കഥാപാത്രം ഒരു ഓണ്‍ലൈന്‍ ടാക്സി ഡ്രൈവറാണ്. മമ്മൂട്ടിയുടെ മകളായി എത്തുന്നത് സാധനയാണ്. അഞ്ജലി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ദശീയ അവാര്‍ഡ് ജേതാവ് റാം ആണ് ചിത്രത്തിന്റെ സംവിധായകന്.
Discussion about this post