അച്ഛന്‍ ചലച്ചിത്ര ലോകത്ത് സൂപ്പര്‍സ്റ്റാര്‍, മകള്‍ ബാഡ്മിന്റണിലും ! വൈറലായി ഇളയദളപതിയുടെ മകളുടെ ചിത്രങ്ങള്‍

ചെന്നൈ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് വിജയിയുടെ മകള്‍ ദിവ്യ സാഷ പഠിക്കുന്നത്

ഇളയ ദളപതി ചലച്ചിത്ര ലോകത്ത് സൂപ്പര്‍സ്റ്റാറാണെങ്കില്‍ മകള്‍ ദിവ്യ സാഷ ബാഡ്മിന്റണ്‍ ലോകത്ത് തിളങ്ങുകയാണ്. ചെന്നൈ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് വിജയിയുടെ മകള്‍ ദിവ്യ സാഷ പഠിക്കുന്നത്. അടുത്തിടെ നടന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബാഡ്മിന്റണ്‍ ടീമെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ തരംഗമായിരിക്കുകയാണ്.

ദിവ്യയുടെ ബാഡ്മിന്റണ്‍ മത്സരം കാണികളുടെ ഇടയിലിരുന്നു വീക്ഷിക്കുന്ന ഇളയ ദളപതിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ചിത്രങ്ങള്‍ കാണാം…

Exit mobile version