വിഎ ശ്രീകുമാര്‍ മോനോന് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാഭാരത’ത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ജോമോന് പുത്തന്‍പുരയ്ക്കലാണ് ഇത് സംബന്ധിച്ച വിവരം തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ആയിരം കോടി ചെലവില്‍ ‘മഹാഭാരതം’ സിനിമയുടെ അവസാനവട്ട ചര്‍ച്ച പുരോഗമിക്കുകയാണെന്നും ഡോ എസ്കെ നാരായണനാണ് പുതിയ നിര്‍മ്മാതാവ് എന്നുമായിരുന്നു ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീകുമാര്‍ മേനോനും എസ്കെ നാരായണനും ഒപ്പമുള്ള ചിത്രമടങ്ങുന്നതായിരുന്നു പോസ്റ്റ്.
സിംഗപ്പൂരിലും ഹൈദരാബാദിലും ബിസിനസുള്ള മലയാളിയായ തന്റെ സുഹൃത്ത് ഡോ എസ്കെ നാരായണന് മഹാഭാരതം നിര്‍മ്മിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും വര്‍ക്കലയില്‍ വെച്ച് ശ്രീകുമാര്‍ മേനോനുമായുള്ള ചര്‍ച്ച നടന്നുവെന്നും വൈകാതെ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പിടുമെന്നും ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു.
അതേസമയം സംവിധായകന് കരാര്‍ ലംഘിച്ചുവെന്ന് കാട്ടി എംടി വാസുദേവന്‍ നായര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട കേസില്‍ ആര്‍ബിട്രേറ്ററെ നിയോഗിക്കണമെന്ന സംവിധായകന് ശ്രീകുമാര്‍ മേനോന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു. മധ്യസ്ഥനെ നിയോഗിക്കേണ്ട ആവശ്യമില്ലെന്നും കേസ് മുന്നോട്ട് പോകുമെന്നുമാണ് കോഴിക്കോട് അഡീഷണല്‍ മുന്‍സിഫ് കോടതി അറിയിച്ചിരിക്കുന്നത്.
Discussion about this post