ഈ വര്‍ഷത്തെ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചതിന് എല്ലാവര്ക്കും നന്ദി അറിയിച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനെ ട്രോളി ആരാധകര്‍ എത്തി. ഇത്തവണ പതിവിന് വിപരീതമായി ലാലേട്ടന് ഇംഗ്ലീഷിലാണ് പോസ്റ്റിട്ടത്. ഇതിനെ ആണ് ആരാധകര്‍ ട്രോളിയിരിക്കുന്നത്.
രാജുവേട്ടന്റെ പടത്തില്‍ അഭിനയിച്ചതിന്റെ ഗുണം കാണാനുണ്ടെന്നും പൃഥിരാജ്, ദയവ് ചെയ്ത് ലാലേട്ടന്റെ ഫേസ്ബുക്കില്‍ നിന്നും ലോഗ് ഔട്ട് ചെയ്തിറിങ്ങണമെന്നുമൊക്കെയാണ് ആരാധകര്‍ ഈ പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. മിക്ക കമന്റുകളും ലൂസിഫറിനെ താരതമ്യം ചെയ്തുള്ളവയാണ്. നാല്പത് വര്‍ഷത്തെ തന്റെ സിനിമാ ജീവിതം ഓര്‍ത്തെടുക്കുന്ന പോസ്റ്റില്‍ സിനിമയിലെ ലൈറ്റ് ബോയ് തൊട്ടുള്ളവരെ ഓര്‍മ്മിക്കുന്നതാണ് മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫര്‍’. ഈയടുത്ത് ലൂസിഫറിന്റെ ചിത്രീകരണം കഴിഞ്ഞെന്ന് പറഞ്ഞ് പൃഥിരാജ് ഇട്ട ഇംഗ്ലീഷ് പോസ്റ്റിന് ഇതുപോലെ തന്നെ രസകരമായ മലയാള തര്‍ജ്ജമ ചെയ്ത് ട്രോളമാര്‍ എത്തിയിരുന്നു.
Discussion about this post