ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലന് വക്കീലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു വക്കീലിന്റെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ചിത്രം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും എന്ന പ്രതീക്ഷകളാണ് ട്രെയിലര്‍ നല്‍കുന്നത്. സിദ്ദീഖ്, മംമ്ത മോഹന്‍ദാസ്, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി നീണ്ട താരനിരയാണ് സിനിമയിലുള്ളത്.
സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അഖില്‍ ജോര്‍ജ്ജാണ്. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ്.
Discussion about this post