എന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ആളാണ് നടന് ചിമ്പു. നിര്‍മാതാക്കളുമായി തര്‍ക്കം, സംവിധായകനുമായി അടിപിടി, ലൊക്കേഷനില്‍ വൈകി എത്തുക തുടങ്ങി നിരവധി പരാതികളാണ് ചിമ്പുവിന്റെ പേരിലുള്ളത്. താരത്തിന് പഴയ പോലെ താരപ്രഭ ഇല്ല. ആരാധകര്‍ കൈവിട്ടുതുടങ്ങി.
ഈ അടുത്ത് തന്റെ ചിത്രം റിലീസ് ചെയ്യുന്ന ദിനത്തില്‍ പാലഭിഷേകവും കട്ടൗട്ടുകളും വേണ്ട, പകരം ആ തുകയ്ക്ക് മാതാപിതാക്കള്‍ക്ക് വസ്ത്രം വാങ്ങി നല്‍കണമെന്ന് പറഞ്ഞ് താരം ഒരു വിഡിയോ ഇട്ടിരുന്നു. എന്നാല്‍ ഈ വിഡിയോയ്ക്കും ട്രോളുകളായിരുന്നു. ഇതൊക്കെ ചിമ്പുവിന്റെ അടവാണെന്നും, അരാധകരില്ലാത്തതിനാല് മാനം രക്ഷിക്കാന്‍ ചിമ്പു പറയുനന്നതാണെന്നുമാണ് ട്രോള്‍ ഇറങ്ങിയത്. ഇതിനെതിരെ പുതിയ വിഡിയോയുമായി എത്തിയിരിക്കുകയാണ് താരം.
ചിമ്പുവിന്റെ വാക്കുകള്‍ ഇങ്ങനെ:
എനിക്ക് ആരാധകരില്ലാത്തതുകൊണ്ടാണ് പുതിയ സെന്റിമെന്റ്സുമായി ഇറങ്ങിയിരിക്കുന്നതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നു, ‘ വന്താ റാജാവാ താന്‍ വരുവേന്‍’ എന്ന എന്റെ ചിത്രത്തിന് ഇതുവരെ വയ്ക്കാത്ത അത്ര കട്ടൗട്ട്, ബാനര്‍ തുടങ്ങിയവ വയ്ക്കണം. പാക്കറ്റില്‍ അല്ല, അണ്ടാവ് നിറയെ പാല് കട്ടൗട്ടില്‍ ഒഴിക്കണം. വേറെ ലെവല്‍ ആഘോഷമായിരിക്കണം. എനിക്ക് അധികം ആരാധകരില്ല എന്ന് അല്ലേ പറയുന്നത്- ചിമ്പു വിഡിയോയില്‍ പറഞ്ഞു.
Discussion about this post