സിനിമാ പ്രേമികള്‍ ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ തമിഴ് ചിത്രം ‘പേരന്പ്’. ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് മമ്മൂട്ടി എത്തുന്നത്. ചിത്രത്തില്‍ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ കൂടിയാണ് മമ്മൂട്ടിയുടെ കഥാപാത്രം. ചിത്രത്തില്‍ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയായി എത്തുന്നത് സാധനയാണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പ്രെമോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ വീഡിയോയില്‍ മമ്മൂട്ടി, സാധന, അഞ്ജലി എന്നിവരാണ് ഉള്ളത്.
‘ദൈവം ഉണ്ടോ ഇല്ലയോ എന്നെനിക്കറിഞ്ഞുകൂടാ, എന്നാല്‍ ആവശ്യമുള്ള സമയത്ത് ദൈവം വരും, തീര്‍ച്ചയായും വരും’ എന്ന് മമ്മൂട്ടിയുടെ കഥാപാത്രം പറയുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.
റോട്ടര്‍ഡാം ചലച്ചിത്രമേളയിലായിരുന്നു ചിത്രത്തിന്റെ അന്തര്‍ദേശീയ പ്രീമിയര്‍ നടത്തിയത്. പിന്നീട് ഷാങ്ഹായ് ചലച്ചിത്രമേളയിലും ഗോവ ചലച്ചിത്രോത്സവത്തിലും പ്രദര്‍ശിപ്പിച്ച ചിത്രത്തിന് എല്ലാ വേദികളിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
കട്രത് തമിഴും തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ റാമാണ് ചിത്രത്തിന്റെ സംവിധാനം. ഫെബ്രുവരി ഒന്നിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രമെത്തും. കേരളത്തില്‍ ചിത്രം വിതരണത്തിന് എത്തിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്
Discussion about this post