ഹരിശ്രീ അശോകന്റെ മകന് അര്ജുന് അശോകന് വിവാഹിതനാകാന്‍ പോകുന്നു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഇന്നലെ രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.
വിവാഹം ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ്. ഒട്ടേറെ ചിത്രങ്ങളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറി മലയാളത്തില്‍ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകന്. ഇദ്ദേഹത്തിന്റെ മകന് അര്ജുന് അശോകനും സിനിമയില്‍ നിരാശപ്പെടുത്തിയില്ല. വളരെ കുറച്ചു നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞിരിക്കുകയാണ് അര്ജുന്.
അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്ജുന് അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തില് ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അര്ജുന് എത്തിയിരുന്നു.
Discussion about this post