അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍, ആശിർവാദ് സിനിമാസിന്റെ 37-ാം ചിത്രത്തിൽ നായിക

കൊച്ചി: അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ വിസ്മയ മോഹന്‍ലാല്‍. നായികയായാണ് മോഹന്‍ലാലിന്റെ മകള്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന 37-ാം ചിത്രത്തിലൂടെയാണ് തുടക്കം.

സഹോദരന്‍ പ്രണവിന് പിന്നാലെയാണ് വിസ്മയയും സിനിമയിലേക്കെത്തുന്നത്. തുടക്കം എന്നാണ് സിനിമയുടെ പേര്. 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചു.

Exit mobile version