സുരേഷ് ഗോപിയുടെ ജെഎസ്‌കെയ്ക്ക് പ്രദര്‍ശനാനുമതി ഇല്ല, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: സുരേഷ് ഗോപി നായകനായി എത്തുന്ന ജെ എസ് കെയ്ക്ക് പ്രദര്‍ശനാനുമതി വൈകുന്നതോടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. സുരേഷ് ഗോപി ചിത്രത്തിന് ഇതുവരെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ചിത്രത്തിന്‍റെ ജാനകിയെന്ന പേര് മാറ്റണമെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡ്.

നേരത്തെ സുരേഷ് ഗോപി ചിത്രം ജെ. എസ്. കെയ്ക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ രംഗത്ത് എത്തിയിരുന്നു. സിനിമ പേര് മാത്രമല്ല കഥാപാത്രത്തിന്റ പേരും മാറ്റണമെന്ന് കേന്ദ്ര സെൻസർ ബോഡ് പറഞ്ഞിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. സുരേഷ് ഗോപിയുമായി സംസാരിച്ചുവെന്നും അദ്ദേഹം നേരിട്ട് ഇടപെട്ടെന്നാണ് പറ‍ഞ്ഞതെന്നും എന്നിട്ടും മാറ്റമില്ലെന്ന് പറഞ്ഞെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Exit mobile version