ചെന്നൈ: പ്രമുഖ തമിഴ് സിനിമാ നടൻ ശ്രീകാന്ത് ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. ശ്രീകാന്തിന്റെ രക്തത്തില്‍ കൊക്കെയിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചെന്നൈ നുംഗമ്പാക്കം പൊലീസ് സ്റ്റേഷനിലാണ് താരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ എഐഎഡിഎംകെ നേതാവായിരുന്ന പ്രസാദിൻ്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകാന്തിനെ ആദ്യം കസ്റ്റഡിയിലെടുത്തത്.
ശ്രീകാന്തിന് ലഹരിമരുന്ന് നൽകിയെന്നായിരുന്നു പ്രസാദ് പൊലീസിന് മൊഴി നല്‍കിയത്.കൊക്കെയ്ൻ കൈവശം വെച്ചതിന് അറസ്റ്റിലായ മയക്കുമരുന്ന് കടത്തുകാരന് ശ്രീകാന്തിനെ പരിചയപ്പെടുത്തിയത് പ്രസാദാണെന്നും റിപ്പോര്‍ട്ടുണ്ട്.