പത്തനംതിട്ട: നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ സിനിമയ്ക്ക് പുറത്ത് നിയമ നടപടിയുമായി മുന്നോട്ടില്ലെന്ന് നടി വിന്‍സി അലോഷ്യസ്. സിനിമയ്ക്കുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് തന്റെ നിലപാട്. അന്വേഷണത്തോട് സഹകരിക്കുമെന്ന് മാത്രമാണ് മന്ത്രിയോട് പറഞ്ഞത്. ഫിലിം ചേംബറിനും സിനിമയുടെ ഇന്‍റേണൽ കംപ്ലയിന്‍റ് അതോറിറ്റിക്കും നല്‍കിയ പരാതി പിന്‍വലിക്കില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും നടി വ്യക്തമാക്കി.
‘സിനിമാ സംഘടനകളുടെ അന്വേഷണവുമായി സഹകരിക്കും. സിനിമയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുത്. ആ ഉറപ്പാണ് എനിക്ക് വേണ്ടത്. മാലാ പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നും പ്രതികരിക്കാനില്ല. സൂത്രവാക്യം സിനിമയുമായി ബന്ധപ്പെട്ട ഐ സി യോഗത്തില്‍ പങ്കെടുക്കും’, വിന്‍ സി പറഞ്ഞു. സൂത്രവാക്യം സിനിമയുടെ സൈറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നുവെന്നായിരുന്നു വിന്‍ സിയുടെ പരാതി.
Discussion about this post