തൃശ്ശൂർ: പോലീസിൻ്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയ സംഭവത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ വീട്ടിലെത്തി നോട്ടീസ് നൽകി പൊലീസ്. താരത്തോട് നാളെ എറണാകുളം ടൗൺ നോര്‍ത്ത് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.
ഷൈൻ്റെ പിതാവാണ് നോട്ടീസ് കൈപ്പറ്റിയത്. മകൻ നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് പിതാവ് ചാക്കോ പോലീസിനോട് പറഞ്ഞത്.
‘അവൻ അവിടെ വന്നു, അവിടെ നിന്ന് പോയി, അതല്ലേ ഉള്ളൂ. ഇങ്ങനെ കൊറേ ഓലപ്പാമ്പല്ലേ. അത് കഴിഞ്ഞ് കേസാകുമ്പോ വക്കീലുമായി ബന്ധപ്പെടാം. കുറ്റം ചെയ്തെങ്കിലല്ലേ കേസാവുക. വേട്ടയാടലാണോ എന്നൊന്നും ഇപ്പോൾ പറയാൻ പറ്റില്ല,’ – എന്ന് ഷൈൻ്റെ പിതാവ് പ്രതികരിച്ചു.
Discussion about this post