ന്യൂഡല്‍ഹി: മഹാകുംഭമേളയ്ക്കിടെ വൈറലായ 28 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തുവെന്ന ആരോപണത്തില്‍ സംവിധായകന്‍ സനോജ് മിശ്ര അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് സംവിധായകനെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ സംവിധായകനാണ് പീഡനക്കേസില്‍ അറസ്റ്റിലായിരിക്കുന്നത്.
മാര്‍ച്ച് 6നാണ് മധ്യ ദില്ലിയിലെ നബി കരീം പോലീസ് സ്റ്റേഷനിലാണ് 28കാരി സംവിധായകനെതിരെ പരാതി ഫയല്‍ ചെയ്തത്. പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളാണ് 45കാരനായ സംവിധായകനെതിരെയുള്ളത്.
കഴിഞ്ഞ നാല് വര്‍ഷമായി സംവിധായകനുമായി ലിവിംഗ് ഇന്‍ ബന്ധത്തിലായിരുന്നെന്നും മൂന്ന് തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പരാതിക്കാരി ആരോപിച്ചിട്ടുള്ളത്.
ഫെബ്രുവരി 18ന് വിവാഹ വാഗ്ദാനം നല്‍കിയ ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്തിരിഞ്ഞതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. മുസാഫര്‍നഗറില്‍ എത്തിച്ചാണ് യുവതിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കിയതിന്റെ രേഖകളടക്കമാണ് പരാതി. കേസില്‍ സംവിധായകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. വിവാഹിതനായ സംവിധായകന്റെ കുടുംബം മുംബൈയിലാണ് താമസമെന്നും പോലീസ് വിശദമാക്കുന്നത്.
Discussion about this post