സ്കെച്ചിനു ശേഷം വിക്രം നായകനായി എത്തുന്ന ‘കദരം കൊണ്ടാന്’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. കമല്ഹാസന് നായകനാക്കി തൂങ്കാവനം സംവിധാനം ചെയ്ത രാജേഷ് എം സെല്‍വയാണ് ചിത്രം ഒരുക്കുന്നത്. മലേഷ്യന്‍ അധോലോകം പശ്ചാത്തലമാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലറാണ് ‘കദരം കൊണ്ടാന്’. മലേഷ്യന്‍ പോലീസ് വകുപ്പിലെ ഉദ്യോഗസ്ഥനായിട്ടാണ് വിക്രം ചിത്രത്തിലെത്തുന്നത്.
കമല്‍ഹാസന്റെ രാജ്കമല് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. അക്ഷര ഹാസന്, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബ്രാനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനിവാസ് ആര് ഗുതയാണ് ഛായാഗ്രഹണം. ഈ വേനലവധിക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post