ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഇന്ത്യക്ക് നിരാശ. ഇന്ത്യക്ക് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തില്‍ മാത്രമായിരുന്നു നാമനിര്‍ദ്ദേശം ഉണ്ടായിരുന്നത്.
ബോളിവുഡ് നടി പ്രിയങ്ക ചോപ്ര ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഇന്ത്യൻ അമേരിക്കൻ ഹിന്ദി ഷോർട്ട് ഫിലിം അനുജയ്ക്കായിരുന്നു ഓസ്‍കർ നാമനിർദ്ദേശം ലഭിച്ചത്.
പക്ഷേ ഓസ്കാർ നേടാൻ അനുജയ്ക്കായില്ല.ഈ വിഭാഗത്തില്‍ അയാം നോട്ട് റോബോട്ടിനാണ് പുരസ്‍കാരം. വിവിധ ചലച്ചിത്ര മേളകളില്‍ അനുജ അവാര്‍ഡുകള്‍ നേടിയിരുന്നു.
മികച്ച നടൻ, മികച്ച നടി തുടങ്ങിയവയ്‍ക്ക് പുറമേ മികച്ച സഹനടൻ, മികച്ച സഹനടി. മികച്ച സംവിധായകൻ. മികച്ച ഫീച്ചര്‍ ഫിലിം, മികച്ച ഛായാഗ്രാഹണം, മികച്ച തിരക്കഥ (അവലംബിതം), മികച്ച തിരക്കഥ (ഒറിജിനല്‍), അനിമേഷന്‍ ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്‍ററി ഫീച്ചര്‍, ഡോക്യുമെന്‍ററി ഷോര്‍ട്ട്, ഇന്‍റര്‍നാഷണല്‍ ഫീച്ചര്‍, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്, മേക്കപ്പ് ആന്‍ഡ് ഹെയര്‍സ്റ്റൈലിംഗ്, ഒറിജിനല്‍ സ്കോര്‍, ഒറിജിനല്‍ സോംഗ്, സൗണ്ട് ആന്‍ഡ് വിഷ്വല്‍ എഫക്റ്റ്സ് അടക്കമുള്ള വിവിധ വിഭാഗങ്ങളിലാണ് ഓസ്‍കര്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post