പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: പ്രശസ്ത തെന്നിന്ത്യൻ നടി പുഷ്പലത (87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളായി ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിൽ നായികയായി തിളങ്ങി തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്.

അടുത്തിടെ പുഷ്പലതയെ ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നു. പുഷ്പലതയുടെ മരണത്തില്‍ സിനിമാസ്നേഹികളും ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും അനുശോചനം രേഖപ്പെടുത്തുന്നുണ്ട്.

Exit mobile version