ആസിഫ് അലി, അനശ്വര രാജന് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം 50 കോടി ക്ലബ്ബില്‍. കിഷ്കിന്ധ കാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ രണ്ടാമത്തെ 50 കോടി നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് സിനിമ.
മികച്ച പ്രേക്ഷക പ്രതികരണത്തോടെ തിയേറ്ററുളില്‍ മുന്നേറുകയാണ് ചിത്രം. 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ എന്ന ഖ്യാതിയും രേഖാചിത്രത്തിന് സ്വന്തം.
സിനിമാപ്രേമികള്‍ക്ക് മികച്ച തിയേറ്റര്‍ വിരുന്നൊരുക്കിയ ചിത്രം കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മിച്ചത്.
കേരളത്തില്‍ മാത്രമല്ല ചെന്നൈ, ബാംഗ്ലൂര്‍ പ്രദേശങ്ങളിലും മികച്ച ബോക്സ് ഓഫീസ് പ്രതികരണമാണ് രേഖാചിത്രത്തിന് ലഭിക്കുന്നത്. വിദേശ രാജ്യങ്ങളിലും കഴിഞ്ഞ ആഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.
Discussion about this post