‘മാണിക്യ മലരായ പൂവി’ ഈ ഗാനം ആയിരുന്നു തൃശ്ശൂര്‍ക്കാരി പ്രിയയുടെ ലോട്ടറി. ആദ്യ ചിത്രത്തിലൂടെ അരങ്ങേറ്റം ഗംഭീരമായിരുന്നു. പക്ഷേ പോക പോകെ പ്രിയയോടുള്ള ആരാധന മാറി പ്രേക്ഷകര്‍ വിമര്‍ശനത്തിലേയ്ക്ക് കടന്നു. ശേഷം ഇറങ്ങി പാട്ടുകള്‍ക്കും മറ്റുമായി ഡിസ്ലൈക്കുകളുടെ പൊടിപൂരമാണ്. ഇപ്പോള്‍ ഗ്ലാമറസായി അരങ്ങേറിയ ബോളിവുഡ് ചിത്രത്തിലെ ട്രെയിലറിനും ബഹുകേമമായി ഡിസ്ലൈക്കുകള് വന്നുകൊണ്ടേയിരിക്കുകയാണ്.
ട്രെയിലര്‍ ഇറങ്ങി മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആയിരം പോലും ലൈക്ക് കടക്കുന്നില്ല. പക്ഷേ ഡിസ്ലൈക്കാണെങ്കില് അയ്യായിരത്തിലേയ്ക്ക് കടക്കുകയാണ്. ട്രോളന്മാരും വിടാതെ കൂടിയിട്ടുണ്ട്. പ്രിയയുടെ ഹോട്ടായ ഗ്ലാമറസ് രംഗങ്ങളാണ് ട്രെയിലറില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്. ഇതും വിമര്‍ശനത്തിന് ഇടായാക്കുന്നുണ്ട്. പ്രിയയെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്ന ഉറച്ച നിലപാട് ആണ് ഇതിലൂടെ പ്രത്യക്ഷമാകുന്നത്.
എന്നാല്‍ ഒരു വിഭാഗം പ്രിയയെ അനുകൂലിക്കുന്നുമുണ്ട്. വന്‍ അരങ്ങേറ്റമാണ് കുറിയ്ക്കുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്തായാലും സംഗതി ഭംഗീരമായി മുന്പോട്ട് പോകുന്നുണ്ട്. ലൈക്കും ഡിസ്ലൈക്കുകളുമായി സോഷ്യല്‍മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയും നടക്കുന്നുമുണ്ട്.
Discussion about this post