മുകേഷിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത്, കേസ് അട്ടിമറിക്കപ്പെടും,വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്, കോടതിയെ സമീപിക്കാനൊരുങ്ങി പോലീസ്

mukesh|bignewslive

കൊച്ചി: നടന്‍ മുകേഷ് എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി നാളെ പോലീസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും.

ബലാത്സംഗക്കേസില്‍ മുകേഷിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, ജാമ്യം നല്‍കിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും പൊലീസ് കോടതിയെ അറിയിക്കും. അതേസമയം, നടനെതിരെ വിശദമായ അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘവും കോടതിയെ അറിയിക്കും.

കൊച്ചി മരട് പൊലീസാണ് നടിയുടെ ലൈംഗികപീഡന പരാതിയില്‍ മുകേഷിനെതിരെ ബലാത്സംഗക്കുറ്റം അടക്കം ചുമത്തി കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version