കൊച്ചി: ഫെഫ്കയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ച് സംവിധായകന് ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേതൃത്വം കുറ്റകരമായ മൗനം പാലിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ആഷിഖ് അബു രാജിവെച്ചത്. നേതൃത്വത്തിന് തികഞ്ഞ കാപട്യമാണെന്ന് ആഷിഖ് ആരോപിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഫെഫ്ക കമ്മറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ആഷിഖ് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ തള്ളിപ്പറഞ്ഞ് നേതൃത്വം രംഗത്ത് വരികയുണ്ടായി. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെയാണ് ആഷിഖ് അബുവിന്റെ രാജി.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വന്ന ലൈംഗികാരോപണങ്ങളുമായി ബന്ധപ്പെട്ട് ഫെഫ്കയുടെ പ്രസ്താവനയില്‍ വാചകകസര്‍ത്ത് മാത്രമാണെന്നും ആഷിഖ് പറഞ്ഞു. മുന്‍പ് ഒരു നിര്‍മാതാവില്‍ നിന്ന് പണം കിട്ടാത്തതിനെ തുടര്‍ന്ന് യൂണിയനെ സമീപിച്ചിരുന്നുവെന്നും അന്ന് ലഭിച്ച പണത്തില്‍ നിന്ന് അന്നത്തെ പ്രസിഡന്റ് സിബി മലയില്‍ കമ്മീഷന് ആവശ്യപ്പട്ടതായും തീര്‍ത്തും തൊഴിലാളി വിരുദ്ധമാണ് സംഘടനയെന്നും ആഷിഖ് ആരോപിച്ചു.
Discussion about this post