അറസ്റ്റുചെയ്യുമെന്ന ഭയമുള്ളതിനാല്‍ ജയസൂര്യ ഉടന്‍ കേരളത്തിലേക്കില്ലെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. നിലവില്‍ ജയസൂര്യ ന്യൂയോര്‍ക്കില്‍ ആണ് ഉള്ളത്.
ജയസൂര്യയുടെ അടുത്ത സുഹൃത്തുക്കളാണ് വിവരം അറിയിച്ചത്. പീഡനക്കേസില്‍ ജയസൂര്യക്ക് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് ശ്രമം നടത്തും. ഹൈക്കോടതിയുടെ തീരുമാനം ഉണ്ടാകുന്നത് വരെ ജയസൂര്യ വിദേശത്ത് തുടരും.
കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ ബന്ധപ്പെട്ടിരുന്നു നാട്ടിലെത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നും ജയിലില്‍ പോകേണ്ടിവരുമെന്നുമുള്ള പേടി ജയസൂര്യക്ക് ഉണ്ട്. ഇത് തന്നെയാണ് വിദേശത്ത് തുടരാന്‍ പ്രേരിപ്പിക്കുന്നത്. ദുബായില്‍ എത്തിയാലും നാട്ടിലേക്കില്ലെന്നാണ് ജയസൂര്യ അറിയിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
നടനെതിരായ പരാതിയില്‍ ഹൈക്കോടതിയുടെ തീരുമാനം അനുസരിച്ചായിരിക്കും നാട്ടിലെത്തുക. അതേസമയം നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.
Discussion about this post