ഒര്‍ലാന്‍ഡോ ചലച്ചത്രമേളയുടെ വേദിയില്‍ നിന്ന് കന്‍ അദ്വൈതിന്റെ കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനു സാക്ഷിയായതില്‍ സന്തോഷം പങ്കു വച്ച് നടന്‍ ജയസൂര്യയുടെ കുറിപ്പ്. മേളയില്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകര്‍ വരവേറ്റത് കയ്യടികളോടെയാണ്.
മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതൊരു അഭിമാനനിമിഷമാണെന്ന് താരം പറയുന്നു. തന്റെ ആദ്യചിത്രം തിരശീലയില്‍ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയില്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നതെന്ന് ജയസൂര്യ പറയുന്നു.
അദ്വൈത് തന്നെയാണ് ഈ കുഞ്ഞുചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം. അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങള്‍ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയില്‍ പ്രതിപാദിച്ചത്. വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാര്‍ഗവും അദ്വൈത് കാണിച്ചുതരുന്നു.