എം 80 മൂസ എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ ആയി മാറിയ ജോഡിയാണ് പാത്തുവും മൂസാക്കയും. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരഭി ലക്ഷ്മിയും വിനോദ് കോവൂരുമാണ്.
ഇപ്പോള്‍ പാത്തുവിന്റെ മൂസാക്ക വീണ്ടും വിവാഹിതനായ വിവരം അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. സ്വന്തം ഭാര്യയെ തന്നെയാണ് 18ാം വിവാഹ വാര്‍ഷികദിനത്തില്‍ വിനോദ് വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്. ഗുരുവായൂരില്‍വച്ച് താലി കെട്ടണമെന്ന അതിയായ മോഹത്തിന്റെ പുറത്താണ് ഇരുവരും വീണ്ടും വിവാഹിതരായതെന്നും സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
Discussion about this post