എ ആര്‍ മുരുഗദോസ് തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്. രജനി സ്‌റ്റൈലില്‍ കൈകള്‍ കൊണ്ട് ചുണ്ടിലേക്ക് സിഗരറ്റ് തെറിപ്പിക്കുന്ന രംഗം ഹൈലൈറ്റ് ആണ്.
സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ആക്ഷന്‍ വിഭാഗത്തില്‍ പെടുത്താവുന്നതാണ്. എ ആര്‍ റഹ്മാന്‍ സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. മലയാളി ഛായാഗ്രാഹകന്‍ ഗിരീഷ് ഗംഗാധരനാണ് സിനിമാറ്റോഗ്രഫി. കീര്‍ത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, രാധാരവി, യോഗി ബാബു, ലിവിങ്സ്റ്റണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ഈ ദീപാവലിക്ക് ചിത്രം തീയ്യേറ്ററുകളിലെത്തും.
Discussion about this post