തെന്നിന്ത്യൻ സിനിമാ താരം അമല പോൾ വിവാഹിതയായി. സുഹൃത്തുകൂടിയായ ജഗദ് ദേശായി ആണ് വരൻ. ഗോവ സ്വദേശിയായ ജഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജരാണ്. കൊച്ചിയിലായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹചിത്രങ്ങൾ ജഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’,-എന്നാണ് ജഗദ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞദിവസമാണ് നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് വിവാഹവാർത്ത പുറംലോകത്തെ അറിയിച്ചത്.
പിന്നാലെ അമല പോലും ഈ വീഡിയോ ഷെയർ ചെയ്ത് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് അമലപോൾ പ്രീ വെഡ്ഡിംഗ് ഷൂട്ടിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇപ്പോളിതപിന്നാലെ ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ
”മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു” എന്നായിരുന്നു ജഗദ് പങ്കുവെച്ച പ്രോപ്പൊസ് വിഡിയോയുടെ അടിക്കുറിപ്പ്. അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം ഇരുവരും അറിയിച്ചത്.
ALSO READ- ഈഡൻ ഗാർഡൻസിൽ ചരിത്രം! 49ാം സെഞ്ച്വറി നേടി വിരാട് കോഹ്ലി; സച്ചിന്റെ റെക്കോർഡിന് ഒപ്പം
ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു. ഈ അഭ്യർഥന സ്വീകരിച്ച അമല ചുംബിക്കുന്നതും വീഡിയോയിലുണ്ടായിരുന്നു.
മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, അജയ് ദേവ്ഗണ്ണിന്റെ ഭോല എന്നീ സിനിമകളിലാണ് അമല അവസാനമായി അഭിനയിച്ചത്. പൃഥ്വിരാജ് നായകനായ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടെ വരാനിരിക്കുന്ന ചിത്രം.
Discussion about this post