പ്രണയത്തില്‍ മുങ്ങി ‘അലൈകള്‍’; സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് യുവകൂട്ടായ്മയുടെ കവര്‍സോങ്

രണ്ട് വ്യത്യസ്ത ബീറ്റിലുള്ള ഈ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് മനോഹരമായ കവര്‍വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് യുവമലയാളി കൂട്ടായ്മ.

ഒട്ടേറെ സംഗീതാസ്വാദകരുടെ പ്രിയ ഗാനങ്ങളാണ് എആര്‍ റഹ്മാന്‍ സംഗീതം ചെയ്ത കടലിലെ ‘അടിയെ’യും കബാലിയിലെ സന്തോഷ് നാരായണന്റെ ‘മായാനദി’യും. രണ്ട് വ്യത്യസ്ത ബീറ്റിലുള്ള ഈ ഗാനങ്ങള്‍ ചേര്‍ത്ത് വെച്ച് മനോഹരമായ മ്യൂസിക്കല്‍ കവര്‍ വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് യുവമലയാളി കൂട്ടായ്മ.

പിന്നണിഗായികയായ ആന്‍ ആമിയും സംവിധായകന്‍ റമീസും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ഈ കവര്‍ സോങ് ആല്‍ബം ‘അലൈകള്‍’ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. ഗാനം ആലപിച്ചതിനൊപ്പം ഗാനദൃശ്യങ്ങളിലും ആന്‍ ആമി പ്രത്യക്ഷപ്പെടുന്നുണ്ട്. മനോഹര നൃത്ത-സംഗീത കോംബോയില്‍ സംവിധായകന്‍ കൂടിയായ റമീസാണ് പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

അനൂപ് വി ശൈലജ ഛായാഗ്രഹണവും രാഹുല്‍ രാഘവ് എഡിറ്റിങും നിര്‍വ്വഹിച്ച ആല്‍ബത്തിനായി ആശയവും സംവിധാനവും ഒരുക്കിയ റമീസ് തന്നെയാണ് കൊറിയോഗ്രഫി തയ്യാറാക്കിയിരിക്കുന്നത്.

Exit mobile version