സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന നടന് ബാലയുടെ പരാതിയില്‍ യൂട്യൂബര്‍ അജു അലക്സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ യൂട്യൂബര്‍ക്കെതിരെ പൊലീസ് കേസടുത്തത്.
അജു തന്റെ പക്കല്‍ നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും ബാല പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
also read: വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 22 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്
നേരത്തെ യുട്യൂബര്‍ അജു അലക്സിനെതിരെ നടന് ബാല വക്കീല്‍ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബാല പറഞ്ഞത്.
അതേസമയം, കഴിഞ്ഞ ദിവസം നടന് ബാലയുടെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. യുട്യൂബര്‍ അജു അലക്സിനെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലായിരുന്നു നടപടി. ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്.
Discussion about this post