പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു

ഹൈദരാബാദ്: പ്രശസ്ത തെന്നിന്ത്യൻ സിനിമാതാരം ശരത് ബാബു അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. 71 വയസായിരുന്നു.

കുറച്ചുനാളായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് 3 ന് അദ്ദേഹത്തിന്റെ വിയോഗത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾ സോഷ്യൽ മീഡിയയിലടക്കം പ്രചരിച്ചിരുന്നു. ആരാധകരും സെലിബ്രിറ്റികളും ഉൾപ്പെടെ നിരവധിപേരാണ് അന്ന് അദ്ദേഹത്തിനായി അനുശോചനം രേഖപ്പെടുത്തിയത്. തെലുങ്ക്- തമിഴ് സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു.

ALSO READ- ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ചു; അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ്; ബൈക്കും പിടിച്ചെടുത്തു

തേന്മാവിൻ കൊമ്പത്തിന്റെ റീമേക്കായ മുത്തു സിനിമയിൽ രജനികാന്തിനൊപ്പം പ്രാധാന്യമുള്ള വേഷം ചെയ്തതിലൂടെ മലയാളികൾക്കും സുപരിചിതനാണ് ശരത് ബാബു.

Exit mobile version