വിവാദങ്ങൾക്കിടെ നേട്ടം കൊയ്ത് ദ കേരള സ്റ്റോറി; ചിത്രം നൂറ് കോടി ക്ലബിൽ! നിർമാണചെലവ് 20 കോടി മാത്രം

കേരളത്തിലടക്കം വലിയ വിവാദമുണ്ടാക്കിയ ചിത്രം ‘ദ കേരള സ്റ്റോറി’ നൂറ് കോടി ക്ലബിൽ കയറി. ഇതുവരെയുള്ള ചിത്രത്തിന്റെ തിയേറ്റർ വരുമാനം 136 കോടി കവിഞ്ഞെന്നാണ് റിപ്പോർട്ട്. ആദാ ശർമ നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുദീപ്തോ സെൻ ആണ്. മേയ് 5 നാണ് തിയേറ്ററുകളിലെത്തിയത്.

20 കോടി രൂപ ബജറ്റിൽ ഒരുക്കിയ ചിത്രം ബോളിവുഡിൽ വിപുൽ ഷായാണ് നിർമിച്ചത്. ചിത്രം കഴിഞ്ഞ ദിവസമാണ് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ 200 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയിരുന്നു.

ഇതിനിടെ, കേരളം, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചിത്രം പ്രദർശിപ്പിക്കുന്നതിൽ നിന്ന് തിയേറ്ററുടമകൾ പിൻമാറി. ബംഗാളിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിച്ചിരുന്നു. മധ്യപ്രദേശ് , യുപി സംസ്ഥാനങ്ങളിൽ സിനിമയ്ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

ALSO READ- ആര്യൻ ഖാനെ കേസിൽ കുടുക്കാതിരിക്കാൻ ചോദിച്ചത് 25 കോടി, ഒടുവിൽ 18 കോടിക്ക് കരാർ; എൻസിബി ഓഫീസർ സമീർ വാംഖഡെ കുടുങ്ങിയതിങ്ങനെ

അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ തിയേറ്ററിൽ ആളുകുറയുന്നത് പരിഗണിച്ചുമായിരുന്നു തമിഴ്‌നാട് പ്രദർശനം നിർത്തി വെച്ചത്. ക്രമസമാധാനപ്രശ്‌നം പരിഗണിച്ച് പ്രദർശനം ഞായറാഴ്ചത്തോടെ അവസാനിപ്പിക്കുകയാണെന്ന് തമിഴ്നാട് മൾട്ടിപ്ലക്‌സ് അസോസിയേഷൻ അറിയിക്കുകയായിരുന്നു.

Exit mobile version