രജിഷ വിജയന് നായികയായി എത്തുന്ന ‘ജൂണ്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സന്ധ്യാ നേരത്ത് ഒരു കുടുംബത്തിലെ പ്രാര്‍ത്ഥനയില്‍ നടക്കുന്ന രസകരമായ സംഭവമാണ് ടീസറിലുള്ളത്. നവാഗത സംവിധായകനായ അഹമ്മദ് കബീറാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്നതു മുതല്‍ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജൂണ്‍. തുടര്‍ന്ന് വന്ന ചിത്രത്തിലെ ഗാന രംഗങ്ങളും പ്രേക്ഷക പ്രീതി നേടിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
രജിഷ വിജയന്, ജോജു ജോര്‍ജ്, അശ്വതി മേനോന് തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം തീയറ്ററിലേത്തും.
Discussion about this post