നടന്‍ ഇന്നസെന്റ് ആശുപത്രിയില്‍, അതീവ ഗുരുതരാവസ്ഥയില്‍

കൊച്ചി: പ്രശസ്ത മലയാള സിനിമാനടനും മുന്‍ എം പിയുമായി ഇന്നസെന്റ് ആശുപത്രിയില്‍ ചികിത്സയില്‍. ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read പ്രത്യേക പരിശീലനത്തിനായി ജിമ്മിലേക്ക് വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; മലയാളി കോളേജ് പ്രിന്‍സിപ്പല്‍ ചെന്നൈയില്‍ അറസ്റ്റില്‍

ഇന്നലെ വൈകിട്ടോടെയാണ് ഗുരുതരാവസ്ഥയിലായത്. എന്നാല്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Exit mobile version