‘പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്’ ഉണ്ണി മുകുന്ദനെതിരെ ജിയോ ബേബി

Unni Mukundan | Bignewslive

നടൻ ഉണ്ണി മുകുന്ദനെ വിമർശിച്ച് സംവിധായകൻ ജിയോ ബേബി. ശിവഗിരി തീർത്ഥാടന കാലത്ത് ഐസ്‌ക്രീമും നാരങ്ങവെള്ളവും വിറ്റ പെൺകുട്ടിയിൽ നിന്ന് വർക്കല സബ്ബ് ഇൻസ്‌പെക്റ്റർ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പിനെതിരെയാണ് അദ്ദേഹം സംസാരിച്ചത്.

വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദൻ ചിത്രം പങ്കിട്ട് കുറിച്ചത്. ‘പ്രിയപ്പെട്ട ഉണ്ണി, മോശം പോസ്റ്റാണ്’- എന്ന് ജിയോ ബേബി കുറിച്ചു. ഉണ്ണിമുകുന്ദന്റെ പോസ്റ്റ് ഡബ്യൂസിസി അടക്കമുള്ള സംഘടനകളെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്ന തരത്തിൽ വ്യാഖ്യാനം ഉയരുകയാണ് ഇപ്പോൾ.

ഈ ‘വലിയപൊട്ട്’ പരാമർശം സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീകളുടെ പൊട്ടിന്റെ വലിപ്പത്തിൽ പോലും ഇടപെടുന്ന പുരുഷമേധാവിത്വമനോഭാവത്തിൽ മാറ്റം വരണമെന്നുമാണ് പലരും ആവശ്യപ്പെടുന്നത്.

Exit mobile version