സുരേഷ് ഗോപിക്ക് മുത്തം നൽകി ‘ജൂനിയർ ടൊവിനോ’; ഹൃദയം നിറച്ച് ചിത്രം

Suresh Gopi | Bignewslive

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് സ്‌നേഹചുംബനം നൽകുന്ന ജൂനിയർ ടൊവിനോയുടെ ചിത്രമാണ് ഇപ്പോൾ സൈബറിടത്ത് നിറയുന്നത്. സുരേഷ് ഗോപി തന്നെയാണ് ഹൃദയം നിറയ്ക്കുന്ന ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. നടൻ ടോവിനോയുടെ മകൻ തഹാൻ ആണ് സുരേഷ് ഗോപിയുടെ കവിളിൽ മുത്തം നൽകുന്നത്.

സുരേഷ്ഗോപി നായകനാകുന്ന ജെഎസ്‌കെയുടെ ഷൂട്ടിങ് ലൊക്കേഷനിൽ മകൻ തഹാനും മകൾ ഇസയ്ക്കും ഒപ്പം എത്തിയതായിരുന്നു ടൊവിനോ. അഭിഭാഷകനായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. ടോവിനോയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രത്തിലും സുരേഷ് ഗോപി കഥാപാത്രത്തിന്റെ വേഷത്തിലാണ്.

വിവാഹാഭ്യർത്ഥന നിരസിച്ചു; ഗവേഷണ വിദ്യാർത്ഥി സ്വയം തീകൊളുത്തി വിദ്യാർത്ഥിനിയെ കെട്ടിപ്പിടിച്ചു! ഇരുവരും ആശുപത്രിയിൽ, യുവാവിന്റെ നില ഗുരുതരം

ഇരിങ്ങാലക്കുടയിലെ സെന്റ് ജോസഫ്‌സ് കോളേജിലാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതേ ലൊക്കേഷനിൽ നിന്നുള്ള മറ്റൊരു ചിത്രവും ഇതോടൊപ്പം നിറയുന്നുണ്ട്. സുരേഷ് ഗോപിക്കും ടൊവിനോയ്ക്കും പുറമെ ജോണി ആന്റണി, സംവിധായകൻ ഡിജോ ജോസ്, ജെ.എസ്.കെ അണിയറപ്രവർത്തകർ എന്നിവർ അടങ്ങുന്ന ഗ്രൂപ്പായുള്ള ചിത്രമാണ് വൈറലാകുന്നത്.

താരത്തിന്റെ 255-ാം ചിത്രമാണ് ജെഎസ്‌കെ. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകനായ മാധവും എത്തുന്നുണ്ട്. നടി അനുപമ പരമേശ്വരനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഡേവിഡ് ഏബൽ ഡോണവൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

Exit mobile version