സൈറ വസീമിനും സന ഖാനും പിന്നാലെ സിനിമയിലെ ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ആത്മീയ പാതയിലാണെന്ന് ഭോജ്പുരി നടി സഹര്‍ അഫ്ഷ. മതപരമായ പാതയിലേക്ക് സഞ്ചരിക്കുകയാണ് എന്ന് സഹര്‍ അഫ്ഷ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.
താന്‍ സിനിമാ ലോകം ഉപേക്ഷിക്കുകയാണെന്നും ഇനി സിനിമയില്‍ തനിക്കൊന്നും ചെയ്യാനില്ലെന്നും സഹര്‍ പറഞ്ഞു. ‘ഞാന്‍ സിനിമാ ജീവിതം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ഇനി ഈ മേഖലയുമായി എനിക്ക് ഒരു ബന്ധവുമില്ല. ഇക്കാര്യം നിങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇസ്ലാമിക പ്രബോധനങ്ങള്‍ക്കും അല്ലാഹുവിന്റെ നിയമങ്ങള്‍ക്കും അനുസൃതമായായിരിക്കും ഇനി എന്റെ ജീവിതം. എന്റെ കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഓര്‍ത്തുകൊണ്ട് അല്ലാഹുവിനോട് ക്ഷമ ചോദിക്കുന്നു. ഞാന്‍ അല്ലാഹുവിനു മുന്നില്‍ പശ്ചാത്തപിക്കുന്നു.
ഞാന്‍ അല്ലാഹുവിനോട് പാപമോചനം തേടുകയാണ്. യാദൃശ്ചികമായാണ് സിനിമ രംഗത്തേക്ക് വന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാം അവസാനിപ്പിക്കാനാണ് എന്റെ തീരുമാനം. ഗ്ലാമറസ് ജീവിതം ഉപേക്ഷിച്ച് ഇനി നടക്കാന്‍ പോകുന്നത് അല്ലാഹു കാണിച്ചു തന്ന വഴിയിലൂടെ മാത്രമാണ്’, നടി കുറിപ്പില്‍ പറയുന്നു.

Discussion about this post