തമിഴ് നടന് വിശാല്‍ വിവാഹിതനാകുന്നു. ഹൈദരാബാദില്‍ വെച്ച് വിവാഹനിശ്ചയം കഴിഞ്ഞുവെന്നാണ് വിശാലിന്റെ പിതാവും സിനിമാ നിര്‍മ്മാതാവുമായ ജികെ റെഡ്ഡി ദിനദന്തിയോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നടന്റെ വിവാഹവാര്‍ത്തയറിഞ്ഞ് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. കാരണം വധു വിശാലിന്റെ കാമുകിയായിരുന്ന വരലക്ഷ്മി അല്ല എന്നത് തന്നെ.
#PuratchiThalapathi #Vishal na engagement is over in Hyderabad
Waiting for the marriage 😍 shocking news @VishalKOfficial @khushsundar @baraju_SuperHit @johnsoncinepro @rameshlaus @LMKMovieManiac @cinemapayyan pic.twitter.com/bsLQE1GrGw— Vishal Fans 24×7 (@VishalFans24x7) December 31, 2018
അനിഷ എന്ന് പേരുള്ള പെണ്‍കുട്ടി ആന്ധ്രയിലെ ഒരു ബിസിനസ്സുകാരന്റെ മകളാണെന്നും ഇരുവരും തമ്മിലുള്ള വിവാഹം അടുത്ത വര്‍ഷം തന്നെയുണ്ടാകുമെന്നും റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിശാലിന്റെയും വരലക്ഷ്മിയുടെയും പ്രണയം 2016ല്‍ അവസാനിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. 2016 ലെ വരലക്ഷ്മിയുടെ ട്വീറ്റ് അടയാളപ്പെടുത്തുന്നത് അതാണ്.
Breakups hv reached a new low.. a guy broke up a 7yr relationship thru his manager.. lol what's has the world come too..whr is the love..?!
— varu sarathkumar (@varusarath) September 28, 2016
അതേസമയം, നടികര്‍ സംഘം തിരഞ്ഞെടുപ്പിന്റെ സമയത്ത് വരലക്ഷ്മിയുടെ അച്ഛനും നടനുമായ ശരത്കുമാറിനെതിരെ വിശാല്‍ നടത്തിയ പോരാട്ടത്തില്‍ പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച വിശാല്‍ തന്റെ ഉറ്റസുഹൃത്തായ വരലക്ഷ്മിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതിനിടെ 2018ല്‍ തങ്ങള്‍ വിവാഹം കഴിക്കുമെന്ന് വിശാല്‍ പരസ്യമായി പ്രഖ്യാപിച്ചു.
എന്നാല്‍ വിശാലിന്റെ പ്രഖ്യാപനം വരലക്ഷ്മിയെ ചൊടിപ്പിച്ചെന്നും ഇതേ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് വേര്‍പിരിയലില്‍ കൊണ്ടെത്തിച്ചത് എന്നുമാണ് വാര്‍ത്ത. വിശാലിന്റെ പ്രഖ്യാപനം കരിയറിനെ ബാധിച്ചെന്നും പല അവസരങ്ങളും നഷ്ടപ്പെടുമെന്നും വരലക്ഷ്മി ആരോപിച്ചു. ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കവും ഉണ്ടായി. ഒടുവില്‍ തനിക്ക് ആരോടും പ്രണയമില്ലെന്ന് വരലക്ഷ്മി തുറന്നടിച്ചിരുന്നു.
Discussion about this post