‘എന്തിനും ഏതിനും കൂടെ നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരന്’ പുത്തൻ കാർ സമ്മാനിച്ച് ഒമർ ലുലു

Omar Lulu | Bignewslive

ഹിറ്റ് ചിത്രം ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന താരമാണ് ഒമർ ലുലു. എന്നാൽ കേരളക്കരയിൽ ഓളം ഉണ്ടാക്കിയത് കോളേജ് വിദ്യാർത്ഥിനികളെ അണിനിരത്തി ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രമായിരുന്നു. പിന്തുണ ഏറെ ലഭിച്ചുവെങ്കിലും ചിത്രം വിമർശനങ്ങളിലേയ്ക്കും കൂപ്പുകുത്തി.

പിന്നീട്, ചങ്ക്സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ചെയ്ത് ഒമർ ലുലു തന്റെ സ്ഥാനം ഉറപ്പിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഇടപെടുന്ന ഒമർ തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പ്രിയ സുഹൃത്തിന് കാർ സമ്മാനിച്ചതാണ് ഒടുവിലായി പങ്കുവെച്ചിരിക്കുന്നത്.

ഭർത്താവുമായി പിണങ്ങി വീട്ടിൽ നിന്നിറങ്ങി; റെയിൽവേ പാളത്തിലൂടെ ഓടി, പിന്നാലെ പോലീസും! പാഞ്ഞെത്തിയ ട്രെയിൻ നിർത്തിയത് യുവതിയുടെ തൊട്ടരികിൽ, സിനിമയെ വെല്ലുന്ന രംഗങ്ങൾ

കാർ വാങ്ങി നൽകുന്നതിന്റെ ഫോട്ടോകൾ ഒമർ ലുലു പങ്കുവച്ചിട്ടുണ്ട്. ‘എന്തിനും ഏതിനും നമ്മുടെ കൂടെ നിൽക്കുന്ന എന്റെ ചങ്ക് കൂട്ടുകാരൻ സുഖിൽ സുദർശന് എന്റെ വക ഒരു പുത്തൻ കാർ സമ്മാനം നൽകാൻ പറ്റി പടച്ചോന് നന്ദി’, എന്ന് കുറിച്ചുകൊണ്ടാണ് ഒമർ ചിത്രം പങ്കുവെച്ചത്. ഇവർക്കൊപ്പം നടൻ ഇർഷാദും ഉണ്ടായിരുന്നു.

പിന്നാലെ കമന്റുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ‘കൂടെ നിൽക്കുന്നവരെ ചേർത്ത് പിടിക്കുന്ന നല്ല മനസ്സ്, നിങ്ങടെ ആ നല്ല മനസ്സിന് അഭിനന്ദനങ്ങൾ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇവയ്ക്ക് മറുപടിയും ഒമർ നന്ദിയും പറഞ്ഞിട്ടുണ്ട്. അതേസമയം, പവർ സ്റ്റാർ, നല്ല സമയം തുടങ്ങിയ സിനിമകളുടെ അണിയറ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് ഒമർ ലുലു ഇപ്പോൾ. നടൻ ബാബു ആന്റണിയാണ് പവർ സ്റ്റാറിലെ നടൻ.

Exit mobile version