ഭാര്യയായാൽ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നൽകാമെന്ന് പ്രമുഖ വ്യവസായി തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി നീതു ചന്ദ്ര. ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. ഇപ്പോൾ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം പറയുന്നു.
‘ദേശീയ പുരസ്കാര ജേതാക്കളായ 13 താരങ്ങൾക്കൊപ്പം വലിയ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാൽ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നൽകാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോൾ തൊഴിലും പണവും ഇല്ല.
ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികൾ ചെയ്ത ശേഷം ഇപ്പോൾ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്.’ നീതു അഭിമുഖത്തിൽ പറഞ്ഞു. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു കൂട്ടിച്ചേർത്തു.
‘പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടർ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്. അയാളുടെ പേര് പറയുന്നില്ല. ഒഡിഷൻ കഴിഞ്ഞ് ഒരുമണിക്കുറിനകമായിരുന്നു അയാളുടെ പ്രതികരണം.’ നീതു വ്യക്തമാക്കി. ‘ഗരം മസാല’ എന്ന ചിത്രത്തിലൂടെയാണ് നീതു ചന്ദ്ര ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.
Discussion about this post