ബാലതാരമായി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് മീനാക്ഷി അനൂപ്. അവതാരകയായും എത്തി പ്രേക്ഷകരെ കൈയിലെടുത്ത താരം പഠനത്തിലും മുമ്പിൽ തന്നെയാണ്. എസ്എസ്എൽസി പരീക്ഷ ഫലം പുറത്ത് വന്നപ്പോഴാണ് പഠനത്തിൽ ഉള്ള മീനാക്ഷിയുടെ മിടുക്ക് ആരാധകർ അറിഞ്ഞത്.
എസ്എസ്എൽസി പരീക്ഷയിൽ പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് തന്നെയാണ്. അതേസമയം, ഫിസിക്സിൽ മാത്രം ബി പ്ലസ് ആയിരുന്ന ലഭിച്ചിരുന്നത്. എന്നാൽ റിവാല്യൂവേഷനിൽ ഇപ്പോൾ ബി പ്ലസ് എ ഗ്രേഡായിരിക്കുകയാണ്.
ഞാൻ ‘ബി’ പോസിറ്റീവായിരുന്നതുകൊണ്ട് എന്നെയങ്ങ് എ ഗ്രേഡാക്കീട്ടാ എന്നാണ് പുതിയ വിവരം പങ്കുവെച്ച് മീനാക്ഷി കുറിച്ചത്. അരുൺ കുമാർ അരവിന്ദ് ചിത്രമായ ‘വൺ ബൈ ടുവി’ലൂടെയാണ് മീനാക്ഷി വെള്ളിത്തിരയിലേക്ക് എത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
മോഹൻലാൽ നായകനായി പ്രിയദർശന്റെ സംവിധാനത്തിൽ എത്തിയ ചിത്രമായ ‘ഒപ്പ’ത്തിൽ മികച്ച വേഷമായിരുന്നു മീനാക്ഷിക്ക്. ‘മോഹൻലാൽ’, ‘ക്വീൻ’, ‘അലമാര’, ‘മറുപടി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ജമ്ന പ്യാരി’ തുടങ്ങിയവയിലും മീനാക്ഷി വേഷമിട്ടു. മലയാളത്തിൽ തിരക്കുള്ള ബാലനടിമാരിൽ ഒരാളായി മാറിയ മീനാക്ഷി കന്നഡയിൽ ‘കവച’യിലും പ്രധാന കഥാപാത്രത്തിൽ എത്തിയിരുന്നു.
Discussion about this post