പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിച്ചതിനെ തുടർന്നുണ്ടായ വിമർശനങ്ങളിൽ മാപ്പപേക്ഷയുമായി ബോളിവുഡ് താരം അക്ഷയ്കുമാർ. കുറച്ച് ദിവസം മുൻപാണ് അജയ് ദേവ്ഗൺ, ഷാരൂഖ് ഖാൻ എന്നിവർക്കൊപ്പം അക്ഷയ് വേഷമിട്ട വിമൽ പാൻ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാൻ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാർ പാൻ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം കാണിക്കുന്നത്.
‘ഇറ്റ്സ് എ ട്വിന്‍ ‘ : ബന്ദിപ്പൂരില്‍ അമ്മയാനയ്ക്ക് പിറന്നത് ഇരട്ടക്കുഞ്ഞുങ്ങള്‍, വീഡിയോ
എന്നാൽ തൊട്ടുപിന്നാലെ അക്ഷയ്കുമാറിനെതിരെ വൻ തോതിൽ വിമർശനങ്ങൾ ഉയർന്നു. അക്ഷയ് കുമാറിന്റേത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്ന്നുവെന്നുമാണ് ഉയർന്ന വിമർശനങ്ങൾ. ജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു. ഇനി പാൻ മസാല പരസ്യങ്ങളിൽ അഭിനയിക്കുകയില്ല. പരസ്യത്തിൽ നിന്ന് ലഭിച്ച തുക നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Accha Swastha Bharat https://t.co/mFKIqFxtpl pic.twitter.com/MVZttb3q3h
— PrinCe (@Prince8bx) April 13, 2022
അക്ഷയ് കുമാറിന്റെ വാക്കുകൾ;
‘ഞാൻ എന്റെ ആരാധകരോടും എല്ലാ അഭ്യൂദയകാംക്ഷികളോടും ക്ഷമ ചോദിക്കുന്നു. കുറച്ചു ദിവസങ്ങളായി നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം എന്നെ ഏറെ വേദനിപ്പിച്ചു. പുകയില ഉപയോഗത്തെ ഞാൻ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമൽ എലൈച്ചിയുമായുള്ള പരസ്യങ്ങൾ മൂലം നിങ്ങൾക്കുണ്ടായ വിഷമം ഞാൻ മനസ്സിലാക്കുന്നു.
വിനയപൂർവ്വം ഞാൻ അതിൽ നിന്ന് പിൻവാങ്ങുന്നു. എനിക്ക് പരസ്യത്തിൽ നിന്ന് ലഭിച്ച തുക എന്തെങ്കിലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഞാനുമായുള്ള കരാർ അവസാനിക്കുന്നത് വരെ അവർ ആ പരസ്യം സംപ്രേഷണം ചെയ്തേക്കാം. എന്നാൽ ഭാവിയിൽ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പ് നൽകുന്നു. പകരമായി എന്നന്നേക്കും നിങ്ങളുടെ സ്നേഹവും ആശംസയും പ്രതീക്ഷിക്കുന്നു
Discussion about this post