വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ഹിറ്റ് ചിത്രം ‘ഹൃദയം’ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റിമേക്ക് ചെയ്യുന്നു. ചിത്രത്തിന്റെ നിര്‍മാണാവകാശം സ്വന്തമാക്കിയതായി പ്രശസ്ത ബോളിവുഡ് സംവിധായകന് കര്ണ് ജോഹര്‍ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
ഹൃദയത്തിന്റെ അണിയറ പ്രവര്‍ത്തകരും ചിത്രം ധര്‍മ പ്രൊഡക്ഷന്‍സ് പുനര്‍ നിര്‍മിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി 21നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആറ് കോടി ബജറ്റിലൊരുക്കിയ ചിത്രം 55 കോടി കളക്ഷന്‍ നേടിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, ദര്‍ശന രാജേന്ദ്രന്, കല്യാണി പ്രിയദര്ശന് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
നാല്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിര്‍മാണ കമ്പനിയായ മെരിലാന്‍ഡ് സിനിമാസ് തിരിച്ചെത്തിയതും സിനിമയുടെ പ്രത്യേകതയായിരുന്നു. മെരിലാന്‍ഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് ഹൃദയം നിര്‍മിച്ചത്.
Discussion about this post