2018ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി സണ്ണി ലിയോണ്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സല്മാന് ഖാനെയും പിന്നിലാക്കിയാണ് സണ്ണിലിയോണ്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഹോട്ട്, സെക്സി തുടങ്ങിയ വിശേഷണങ്ങളോടെയാണ് സണ്ണിയെ തിരയുന്നത്. ലൈവ് മിന്റ് നടത്തിയ ഗൂഗിള്‍ ട്രെന്‍ഡ്സിന്റെ അനാലിസിസിലാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്.
മലയാളിയായ പ്രിയ പ്രകാശ് വാര്യരും ഗൂഗിളില്‍ കൂടുതലായി സെര്‍ച്ച് ചെയ്ത സെലിബ്രിറ്റി ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ ഗൂഗിള്‍ അന്വേഷണ ശീലത്തില്‍ മാറ്റം വന്നതായി അനാലിസിസില്‍ വ്യക്തമാണ്. ക്രിക്കറ്റിനും, പൊതു വാര്‍ത്തകള്‍ക്കും പകരം അവര്‍ക്ക് കൂടുതല്‍ ഇഷ്ടം സിനിമ-വിനോദ വാര്‍ത്തകളാണ്.
Discussion about this post