കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹമോചിതരായത്. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിലായിരുന്നു താരങ്ങൾ വിവാഹമോചിതരാകുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പിന്നാലെ നടി സാമന്ത ഒരുപാട് വിമർശനങ്ങൾക്കും ട്രോളുകൾക്കും ഇരയായിരുന്നു.
ഇരുവരും തങ്ങളുടെ വിവാഹ മോചനത്തിന്റെ കാരണം വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുമ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജ്ജുന. വിവാഹ മോചനം ആദ്യം ആവശ്യപ്പെട്ടത് സാമന്തയാണെന്നാണ് ഒരു അഭിമുഖത്തിൽ നാഗാർജുന പറഞ്ഞത്.
2017ലായിരുന്നു സാമന്ത- നാഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകൾക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തിൽ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യർഥിച്ചിരുന്നു.
നാഗാർജുനയുടെ വാക്കുകൾ;
‘നാഗ ചൈതന്യ അവളുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവൻ എന്നെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നു, ഞാൻ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടി. ഞാൻ വിഷമിക്കുമെന്ന് കരുതി അവൻ എന്നെ ആശ്വസിപ്പിച്ചു. ദാമ്പത്യ ജീവിതത്തിൽ നാല് വർഷമായി ഇരുവരും ഒരുമിച്ചായിരുന്നു. അങ്ങനെ ഒരു പ്രശ്നവും അവർക്കിടയിൽ ഉണ്ടായിട്ടില്ല. രണ്ടുപേരും വളരെ അടുപ്പത്തിലായിരുന്നു, എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. 2021ലെ പുതുവർഷവും ഇരുവരും ഒരുമിച്ച് ആഘോഷിച്ചു, അതിന് ശേഷമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് തോന്നുന്നു,’
Discussion about this post