ഇന്നലെ റിലീസ് ചെയ്ത ‘ഞാന്‍ പ്രകാശന്’ എന്ന ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. ആതിനിടയില്‍ തന്റെ അച്ഛന്റെ ഗംഭിര തിരിച്ച് വരവിന് സത്യന് അന്തിക്കാടിനോട് നന്ദി പറഞ്ഞിരിക്കുകയാണ് വിനീത് ശ്രീനിവാസന്. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യന് അന്തിക്കാട് -ശീനിവാസന്‍ കൂട്ടുകെട്ടി ഒരു ചിത്രം പിറക്കുന്നത്.
‘നന്ദി സത്യന് അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ഡിസ്ചാര്‍ജായി വന്ന അദ്ദേഹത്തിനെ ശ്രദ്ധിച്ചതിനും സത്യന് അന്തിക്കാടിനോട് വിനീത് നന്ദി പറഞ്ഞു. കൂടാതെ സിനിമ സ്വീകരിച്ച പ്രക്ഷകര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.
സത്യന് അന്തിക്കാടിനോടൊപ്പമുള്ള ശ്രീനിവാസന്റെ മനോഹരമായൊരു ചിത്രവും പങ്കുവെച്ചുകൊണ്ടാണ് വിനീത് ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്രീനിവാസനാണ്. നിഖില വിമലാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
Discussion about this post