കൊച്ചി: നടി മിയ ജോര്‍ജ് അമ്മയായി. ആണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം മിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഭര്‍ത്താവ് ആഷ്വിന് ഫിലിപ്പിനും മകനുമൊപ്പമുള്ള ചിത്രവും മകന്റെ പേരും മിയ പങ്കുവച്ചു. ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.
സിനിമയിലെ സഹപ്രവര്‍ത്തകരും ആരാധകരും ആശംസകളുമായി ഈ പോസ്റ്റിന് താഴെ എത്തിയിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ 60,000ത്തോളം ലൈക്കുകളും രണ്ടായിരത്തിലേറെ കമന്റുകളുമാണ് പോസ്റ്റിന് ഫേസ്ബുക്കില്‍ ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 12ന് ആയിരുന്നു മിയയുടെയും എറണാകുളം സ്വദേശിയും വ്യവസായിയുമായ ആഷ്വിന് ഫിലിപ്പിന്റെയും വിവാഹം.
പൃഥ്വിരാജ് നായകനായ ഡ്രൈവിംഗ് ലൈസന്‍സ് ആണ് മിയയുടെ ഏറ്റവും ഒടുവില്‍ റിലീസായ സിനിമ. 2015-ലെ അനാര്‍ക്കലി എന്ന സിനിമയിലെ ഡോ.ഷെറിന് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി മിയ മാറി. അല്ഫോണ്സാമ്മ എന്ന ടെലിവിഷന്‍ പരമ്പരയില്‍ മാതാവിന്റെ വേഷം ശ്രദ്ധേയമാക്കി.
Discussion about this post