സ്പന വീട് യാഥാര്‍ത്ഥ്യമാക്കി സൂപ്പര്‍ സ്റ്റാര്‍ യാഷ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ റോക്കി ഭായിയായി പ്രേക്ഷക മനസിലേയ്ക്ക് ഇടിച്ചുകയറിയ താരമാണ് യാഷ്. ഇപ്പോള്‍ താരത്തിന്റെ ഗൃഹപ്രവേശന ചിത്രങ്ങളാണ് സൈബറിടത്ത് തരംഗമാകുന്നത്.
The Pics Of @TheNameIsYash BOSS New House Opening Ceremony. 1/2 #YashBOSS #KGFChapter2 #KGF2 pic.twitter.com/8eTCj3JlJE
— Yash Balaga® (@Yashbalaga) July 1, 2021
ബംഗളൂരുവിലാണ് താരത്തിന്റെ പുതിയ വീട് പൂര്‍ത്തിയായത്. ജൂലൈ 1-നായിരുന്നു പാലുകാച്ചല്‍. ബംഗളൂരു റേസ് കോഴ്സ് റോഡിലുള്ള ഫ്ലാറ്റ് കോംപ്ലക്സിലാണ് യഷിന്റെ പുതിയ ഡ്യൂപ്ലെ അപാര്‍ട്മെന്റ്. കോവിഡ് സാഹചര്യം പരിഗണിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ സന്നിഹിതരായിരുന്നത്. 2016 ലായിരുന്നു യഷിന്റെയും രാധിക പണ്ഡിറ്റിനെയും വിവാഹം. അയ്റ, അഥര്‍വ് എന്ന രണ്ടു മക്കളുമുണ്ട് ദമ്പതികള്‍ക്ക്.
വിവാഹശേഷമുള്ള ഇരുവരുടെയും ദീര്‍ഘകാല സ്വപ്നമായിരുന്നു പുതിയ ഒരു വീട്. അങ്ങനെയാണ് നിരവധി അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ ആഡംബര ഡ്യൂപ്ലെ ഫ്ലാറ്റ് വാങ്ങുന്നത്. വീട് പൂര്‍ത്തിയായിട്ട് കുറച്ചു ദിവസങ്ങള്‍ ആയെങ്കിലും പ്രവേശനത്തിന് നല്ലൊരു ശുഭദിവസത്തിനായി കാത്തിരിക്കുകയായിരുന്നു കുടുംബം. അങ്ങനെയാണ് ജൂലൈ 1 പാലുകാച്ചലിനായി തിരഞ്ഞെടുത്തത്. മതാചാരപ്രകാരമുള്ള ചടങ്ങുകളോടെയാണ് കയറിത്താമസം പൂര്‍ത്തിയായത്.
Discussion about this post