ബോഡി ഷെയിമിങ് നടത്തിയ വ്യക്തിക്ക് മറുപടിയുമായി നടി മഞ്ജു പത്രോസ്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മഞ്ജു മറുപടി നല്‍കിയത്. താരം, നേരത്തെ, പങ്കുവച്ച ഡാന്‍സ് വീഡിയോയിലാണു താരത്തിന്റെ ശരീരഘടനയെ പരിഹസിച്ച് ഒരാള്‍ കമന്റ് ചെയ്തത്.
ഇക്കാര്യം ചൂണ്ടികാണിച്ച മഞ്ജു, അധിക്ഷേപിച്ച വ്യക്തിക്കും സമാന ചിന്താഗതികാര്ക്കുമുള്ള മറുപടി ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കുകയായിരുന്നു. ‘എന്തൊക്കെയാണ് ഈ ചക്കപ്പോത്ത് കാണിക്കുന്നത്’ എന്നായിരുന്നു കമന്റ്. ഈ കമന്റിട്ടയാള്‍ക്ക് തന്റെ പുരുഷസങ്കല്പ്പവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരുപാട് കുറവുകളുണ്ട്. മോഹന്‍ലാലും ദിലീപും സൂര്യയുമൊക്കെ ചെയ്ത രംഗങ്ങള്‍ ഇയാള്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇതിനെ ഞാന്‍ അധിക്ഷേപിച്ചാല്‍ അത് ആരുടെ തെറ്റാണ്? താങ്കള്‍ക്ക് ഈ മുഖഭാവവും ശരീരഘടനയും നല്‍കിയത് ഈശ്വരനാണ്. അത് ഉള്‍കൊള്ളാന്‍ സാധിക്കാത്തതും അതിന്റെ പേരില്‍ കളിയാക്കുന്നതും തെറ്റാണെന്ന് മഞ്ജു വീഡിയോയില്‍ പറഞ്ഞു. ഇത്തരം ബോഡി ഷെയിമിങ് ദയവായി ചെയ്യരുതെന്നും അടുത്ത തലമുറയെ എങ്കിലും വെറുതെവിടണമെന്നും താരം അഭ്യര്‍ത്ഥിച്ചു.
Discussion about this post