മോഹന്‍ലാലിനെ നായകനാക്കി വിഎ ശ്രീകുമാര്‍ മോനോന്‍ ഒരുക്കിയ ചിത്രം ഒടിയന്‍ സമ്മിശ്ര പ്രതികരണവുമായി പ്രദര്‍ശനം തുടരുമ്പോളും ചിത്രത്തിലെ ‘കൊണ്ടോരാം’ എന്ന ഗാനം പ്രേക്ഷക മനസ് കീഴടക്കി മുന്നേറുകയാണ്. ആലാപന മികവ് കൊണ്ടും ദൃശ്യഭംഗി കൊണ്ടും മികച്ച് നില്‍ക്കുന്ന ഈ പാട്ട് യുട്യൂബില്‍ ഇതുവരെ കണ്ടത് ഒരു മില്യണിലധികം ആള്‍ക്കാരാണ്. യുട്യൂബ് ട്രെന്‍ഡിംഗില്‍ രണ്ടാമതാണ് ഈ പാട്ട്.
ഗാനരംഗത്ത് ഒടിയന്‍ മാണിക്യനും പ്രഭയും തമ്മിലുള്ള പ്രണയമാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുനത്. രാത്രിയുടെ മനോഹാരിതയില്‍ അതിമനോഹരമായിട്ടാണ് ഗാനരംഗം ചിത്രീകരിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ അതിസുന്ദരിയായിട്ടാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. സുദീപ് കുമാറും ശ്രേയാ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.