കൊച്ചി: ഇനി മുതല്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ തീയ്യേറ്റര്‍ അടച്ചിടില്ലെന്ന് ഫിലിം ചേംബര്‍. ഭീമമായ നഷ്ടമാണ് തീയ്യേറ്ററുകള്‍ക്കും സിനിമാ ചിത്രീകരണത്തിനും ഹര്‍ത്താലുകള്‍ കൊണ്ട് ഉണ്ടാകുന്നതെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
ഇനി മുതല്‍ സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തിവയ്ക്കില്ലെന്നും ഫിലിം ചേംബര്‍ അറിയിച്ചു.
കഴിഞ്ഞ 14ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ തകര്‍ത്തത് ബ്രഹ്മാണ്ഡ റിലീസായെത്തിയ ഒടിയന്റെ ആദ്യദിന കളക്ഷനായിരുന്നു. പല തീയ്യേറ്ററുകളും റിലീസ് ദിനമായിരുന്നിട്ടും അക്രമം ഭയന്ന് തീയ്യേറ്ററുകള്‍ അടച്ചിട്ടിരുന്നു.
Discussion about this post