സോഷ്യൽ മീഡിയയിൽ ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ അച്ഛൻ പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ച് ദീപിക മുൻപ് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്.
തന്റെ ജീവിതത്തിന് പ്രചോദനമായ, വളർച്ചയിൽ ഏറ്റവും പിന്തുണ നൽകിയ വ്യക്തിയാണ് അച്ഛനെന്ന് ദീപിക പല വേദികളിൽ പറഞ്ഞിട്ടുണ്ടെങ്കിലുംകഴിഞ്ഞ വർഷം പ്രകാശ് പദുക്കോണിന്റെ ജന്മദിനത്തിൽ ദീപിക സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താൻ ഓഫ് സ്ക്രീനിൽ കണ്ട ഏറ്റവും മികച്ച ഹീറോ അച്ഛനാണെന്നാണ് അന്ന് നടി എഴുതിയിരുന്നത്.
ഒരു വിജയിയാവുക എന്നാൽ ജോലിയിലെ നേട്ടങ്ങൾ മാത്രമല്ലെന്നും നല്ലൊരു മനുഷ്യനാവുക എന്നതാണെന്നും തന്നെ പഠിപ്പിച്ചത് തന്റെ എല്ലാ വർക്കുകൾക്കും നേട്ടങ്ങൾക്കും പ്രചോദനമായതും അച്ഛനാണെന്നും ദീപിക നേരത്തെ പറഞ്ഞിരുന്നു.
Discussion about this post